പെരുമ്പാവൂർ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ആവേശം ആഘോഷമാക്കി പെരുമ്പാവൂർ. സുഭാഷ് ചന്ദ്രബോസ് മൈതാനിയിൽ മനോജ് മൂത്തേടൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗോളാരവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഫുട്ബോൾ ആരാധകരാണ് ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ സ്റ്റേഡിയത്തിലെത്തിയത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി ഗാനമേളയും ഫുട്ബോൾ പ്രവചന മത്സരവും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കായി മനോജ് മൂത്തേടൻ എംഎൽഎയുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും ഒരുക്കിയിരുന്നു.